തുരുത്തി ഫൊറോന പള്ളിയില്‍ അഭിഷേകാഗ്നി കണ്വന്ഷന്
1575955
Tuesday, July 15, 2025 7:35 AM IST
തുരുത്തി: തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഓഗസ്റ്റ് 15 മുതല്‍ 19 വരെ തീയതികളില്‍ വൈകുന്നേരം മുതല്‍ രാത്രി ഒമ്പതുവരെ നടത്തും.
15ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, വിശുദ്ധ കുര്‍ബാന ഫാ. ജോസ് വരിക്കപ്പള്ളി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
16ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കൺവൻഷൻ പ്രവർത്തനങ്ങൾക്കായി 136 അംഗ കമ്മിറ്റി രൂപീകരിച്ചു.
വികാരി ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ നെവിന് ആലഞ്ചേരി, സോണി പാലാത്ര, കൈക്കാരന്മാരായ സാബി കല്ലുകളം, വിനോദ് കൊച്ചീത്ര, ജോബി അറയ്ക്കല്‍, പാരിഷ് കൗൺസിൽ സെക്രട്ടറി ജോളിച്ചൻ കുന്നേൽ എന്നിവർ നേതൃത്വം നൽകും.