പ്രതിഷേധ മാര്‍ച്ച് നടത്തി
1575963
Tuesday, July 15, 2025 7:35 AM IST
കോട്ടയം: കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന് അര്‍ഹമായ അരിവിഹിതം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു ചിങ്ങവനം എഫ്സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.