ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം
1575953
Tuesday, July 15, 2025 7:35 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മനുകുമാര്‍ അധ്യക്ഷത വഹിച്ചു.
അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജീവ് മേച്ചേരി, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി, ജോമോന് കുളങ്ങര, റെജി കേളമ്മാട്ട്, സിയാദ് അബ്ദുൾ റഹ്മാന്, സച്ചിന് സാജന് ഫ്രാന്‍സിസ്, ബിലാല്‍, ടി.എ.എം. ഫൈസല്‍, സുരേഷ് കുമാര്‍, അനൂപ് വിജയന്, മജീദ്ഖാന് എന്നിവര്‍ പ്രസംഗിച്ചു.