ഡോ. ജോര്‍ജ് പടനിലത്തെ ആദരിച്ചു
1575957
Tuesday, July 15, 2025 7:35 AM IST
വെരൂര്‍: ചീരഞ്ചിറ ജിമ്പയര്‍, മല്ലപ്പള്ളി -ആനിക്കാട് പീസ് വാലി എന്നിവയുടെ സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജോര്‍ജ് പടനിലത്തിനെ അദ്ദേഹത്തിന്റെ 86-ാം ജന്മദിനത്തില് വെരൂര്‍ പബ്ലിക് ലൈബ്രറി ആദരിച്ചു.
കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് മുന്‍ മലയാളം വിഭാഗം മേധാവി ഡോ. ജയിംസ് മണിമല മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി പൊന്നാടയണിയിച്ചു.
കെ.ജെ. മാത്യു, ജെ. പുതുച്ചിറ, സി.ജെ. ജോസഫ്, ജോസുകുട്ടി കുട്ടമ്പേരൂര്‍, സിബിച്ചന് പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.