പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം: മന്ത്രി വി.എൻ. വാസവൻ
1575948
Tuesday, July 15, 2025 7:35 AM IST
തലയോലപ്പറമ്പ്: രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുന്നതിനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നു സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. സി.കെ. ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്, ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ലൂക്ക് മാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, ടി.വി. ബേബി എന്നിവർ പ്രസംഗിച്ചു.