ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ്
1242922
Thursday, November 24, 2022 10:45 PM IST
തൊടുപുഴ: ലഹരിക്കെതിരെ കേരള വിഷൻ ജനമൈത്രി പോലീസുമായി ചേർന്ന് ലോകകപ്പിനോടനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ഉണ്ടപ്ലാവ് വാമോസ് സ്പോർട്സ് സിറ്റിയിലാണ് മൽസരം.
ഇടുക്കി പ്രസ് ക്ലബ്, പോലീസ്, സിവിൽസർവീസ്, ബാർഅസോസിയേഷൻ,ജെസിഐ, എക്സൈസ് തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. യോഗത്തിൽ കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവൽ അധ്യക്ഷത വഹിക്കും. തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, നഗരസഭ ചെയർമാൻ സനീഷ് ജോർജ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും