റോ​ഡി​ൽ ഒ​റ്റ​യാ​ൻ; ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്
Wednesday, October 4, 2023 12:07 AM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ലേ​ക്കു​ള്ള വി​നോ​ദയാ​ത്ര​യ്ക്കി​ടെ ഒ​റ്റ​യാ​ൻ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ കി​ണ​ത്തു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പ്രേം​കു​മാ​ർ - ര​ഞ്ജി​ത ദ​മ്പ​തി​ക​ളാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. ഞാ​യ​റാ​വ്ച രാ​ത്രി ഏ​ഴോ​ടെ മ​റ​യൂ​ർ-കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ വെ​ട്ടു​കാ​ട്ടി​ലാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ർ ക​യ​റ്റം ക​യ​റി വ​രു​ന്ന​തി​നി​ട​യി​ൽ ഒ​രു വ​ശ​ത്തു​നി​ന്ന് ഒ​റ്റ​യാ​നും ക​യ​റി വ​ന്നു. ദ​ന്പ​തി​ക​ൾ കാ​ട്ട​ാന​യു​ടെ മു​ന്നി​ൽപ്പെട്ടു. ആന മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽത്ത​ന്നെ നി​ല​യു​റ​പ്പി​ച്ച​പ്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങിക്കി​ട​ന്നു. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​യു​ടെ ഒ​രു ജീ​പ്പ് മു​മ്പി​ലെ​ത്തി​യ​പ്പോ​ൾ ഒ​റ്റ​യാ​ൻ കാ​ട്ടി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.