പോ​സി​റ്റീ​വ് പാ​ര​ന്‍റിം​ഗ് സെ​മി​നാ​ർ ന​ട​ത്തി
Saturday, September 24, 2022 12:16 AM IST
അ​ങ്ക​മാ​ലി : തു​റ​വൂ​ർ മാ​ർ അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി പോ​സി​റ്റീ​വ് പാ​ര​ന്‍റിം​ഗ് സെ​മി​നാ​ർ ന​ട​ത്തി. പി​ടി​എ ജ​ന​റ​ൽ ബോ​ഡി​യു​ടെ​യും സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. മാ​സ്റ്റ​ർ ട്രെ​യ്ന​ർ അ​ഡ്വ. ചാ​ർ​ളി പോ​ൾ സെ​മി​നാ​ർ ന​യി​ച്ചു.
ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക മി​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക പ്ര​തി​നി​ധി ബേ​ബി പി. ​ഗ്രീ​ൻ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ടി​ന്‍റു ജോ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​സി. സി​ജോ ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​ജെ. മെ​ർ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.