മേ​ഖ​ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നു ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ലെ നെ​ഹ്‌​റു​പാ​ർ​ക്ക്, ക​ച്ചേ​രി​ത്താ​ഴം പാ​ല​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും വൈ​ദ്യു​ത ദീ​പ​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ഉ​ത്സ​വ പ്ര​തീ​തി​യി​ലാ​ണ്.

അ​ല​ങ്കാ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും കാ​ണു​ന്ന​തി​ന് വൈ​കു​ന്നേ​രം മു​ത​ൽ ജ​ന​ത്തി​ര​ക്കാ​ണ്. അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഏ​ഴി​ന് നാ​ഗ​ർ​കോ​വി​ൽ നൈ​റ്റ് ബേ​ർ​ഡ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.