ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണം: സെ​മി​നാ​ർ ഇ​ന്ന്
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ: ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ പ്ര​കൃ​തി ജീ​വ​ന സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ, പ്ര​തി​വി​ധി, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. അ​ബ്ദു​ൾ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ട്ട. ഡോ. ​ബാ​ബു ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പോ​ൾ വ​ർ​ഗീ​സ് ‘ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ - പ്ര​തി​വി​ധി​യും പ്ര​തി​രോ​ധ​വും യോ​ഗ​യി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ക്കും. ഡോ. ​പി. നീ​ല​ക​ണ്ഠ​ൻ നാ​യ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക്കേ​ൽ, സെ​ക്ര​ട്ട​റി പോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.