എ​ൻ​എ​സ്എ​സ് ദേ​ശീ​യ അ​വാ​ർ​ഡ് ആ​ദി​ശ​ങ്ക​ര ഏ​റ്റു​വാ​ങ്ങി
Saturday, September 24, 2022 11:54 PM IST
കാ​ല​ടി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീ​മി​ന്‍റെ ദേ​ശീ​യ അ​വാ​ർ​ഡ് ആ​ദി​ശ​ങ്ക​ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഏ​റ്റു​വാ​ങ്ങി. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ആ​ദി​ശ​ങ്ക​ര​യ്ക്ക് ല​ഭി​ച്ച​ത്.

രാ​ജ്യ​ത്തെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​യി ആ​ദി​ശ​ങ്ക​ര​യും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ഇ​ല​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ൻ പ്ര​ഫ. സി​ജോ ജോ​ർ​ജി​നു​മാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ജോ ജോ​ർ​ജും ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു വേ​ണ്ടി മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​നത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ, മി​ക​ച്ച വോ​ള​ണ്ടി​യ​ർ എ​ന്നീ പുര​സ്‌​കാ​ര​ങ്ങ​ൾ ആ​ദി​ശ​ങ്ക​ര​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് ആ​ദി​ശ​ങ്ക​ര എ​ൻജിനീ​യ​റിം​ഗ് കോള​ജി​നെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ക്ത​ദാ​നം, പ്ര​ള​യ​കാ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, കോ​വി​ഡ് കാ​ല​ത്തെ പ​ദ്ധ​തി​ക​ൾ, നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ൾ, സ്വ​ച്ഛ് ഭാ​ര​ത് പ്ര​വ​ർ​ത്ത​ങ്ങ​ൾ, ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള ഭ​വ​ന നി​ർ​മാ​ണം, അ​ന്ത​ർ​ദേ​ശീ​യ-​ദേ​ശീ​യ പ​രി​പാ​ടി​ക​ളി​ലെ പ​ങ്കാ​ളി​ത്തം തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ എ​ൻ​എ​സ്എ​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

സി​ജോ ജോ​ർ​ജ് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ എ​ൻ​എ​സ്എ​സ് സെ​ൻ​ട്ര​ൽ റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യും സ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​റാ​യും എ​ന​ർ​ജി സെ​ൽ സം​സ്ഥാ​ന കോ-​ഓ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.