ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Monday, September 26, 2022 10:09 PM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി എ​യ​ർ​പോ​ർ​ട്ട് -സീ​പോ​ർ​ട്ട് റോ​ഡി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം ച​വ​റ വ​ട​ക്കും​ഭാ​ഗം ലെ​നി​ൻ വി​ല്ല​യി​ൽ ഹെ​ബി​ൻ സ്റ്റീ​ഫ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ന്ന​താ​ണ് ഹെ​ബി​ൻ. കാ​റി​ൽ കൊ​ല്ല​ത്തു നി​ന്നു വ​ന്ന ഹെ​ബി​ൻ ബൈ​ക്കു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം . ഉ​ട​ൻ പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ച​വ​റ​യി​ല​ക്ക് കൊ​ണ്ടു​പോ​യി. അ​ച്ഛ​ൻ: സ്റ്റീ​ഫ​ൻ, അ​മ്മ: പ​രേ​ത​യാ​യ ഹേ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: ലെ​നി​ൻ, ര​ഞ്ജി​നി.