ഹൃ​ദ​യ​ദി​ന​ത്തി​ൽ റോ​ഡ്ഷോ ന​ട​ത്തി ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി
Thursday, September 29, 2022 12:21 AM IST
കോ​ത​മം​ഗ​ലം: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് (ധ​ർ​മ​ഗി​രി) ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും റോ​ഡ്ഷോ​യും ന​ട​ത്തി. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ റാ​ലി​യും റോ​ഡ്ഷോ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. തോ​മ​സ് ചെ​റു​പ​റ​മ്പി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബു​ക്ക്‌‌​ല​റ്റി​ന്‍റെ പ്ര​കാ​ശ​നം വി​കാ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ മെ​റീ​ന​ക്ക് ന​ൽ​കി വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​സ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. 200 ഓ​ളം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള 500 ഓ​ളം ബ​ലൂ​ണു​ക​ൾ പ​റ​ത്തി. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ, അ​പെ​ക് ചെ​യ​ർ​മാ​ൻ ജ​യേ​ഷ് ത​മ്പാ​ൻ, ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, വി.​ആ​ർ. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പു​തി​യ​താ​യി ചാ​ർ​ട്ട് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. രോ​ഗി​ക​ൾ​ക്ക് അ​ന്നേ​ദി​വ​സം ഇ​സി​ജി, എ​ക്കോ, ടി​എം​ടി എ​ന്നി​വ​യ്ക്ക് 50 ശ​ത​മാ​നം ചാ​ർ​ജ് മാ​ത്ര​മേ ഈ​ടാ​ക്കു​ക​യു​ള്ളൂ. ആ​ൻ​ജി​യോ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ ചെ​യ്തു​കൊ​ടു​ക്കും. നി​ർ​ധ​ന​രാ​യ ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നും ന​ൽ​കു​ന്ന​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.