പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്തി
Friday, September 30, 2022 12:09 AM IST
പോ​ത്താ​നി​ക്കാ​ട്: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്തി. മ​ഹാ​ത്മ ഗാ​ന്ധി​ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ര​ണ്ടു​മാ​സ​മാ​യി ന​ട​ന്നി​രു​ന്ന സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല പ​ബ്ലി​ക് ഹി​യ​റിം​ഗാ​ണ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ഇ. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സീ​ന​ത്ത് മൈ​തീ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ മാ​ങ്കു​ളം, കെ.​എം. മൈ​തീ​ൻ, റി​യാ​സ് തു​രു​ത്തേ​ൽ, ന​സി​യ ഷെ​മീ​ർ, എ.​എ. ര​മ​ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എം. ഷം​സു​ദ്ദീ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​ആ​ർ. മ​നേ​ജ്, സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബി​ആ​ർ​പി കെ.​പി. അ​ജ്മു​ന്നി​സ, വി​ല്ലേ​ജ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍, ജി​റ്റു​മോ​ഹ​ൻ, ഓ​വ​ർ​സി​യ​ർ ലി​ജു​നു അ​ഷ​റ​ഫ്, ഡാ​റ്റ എ​ൻ​ട്രി ഒ​പ്പ​റേ​റ്റ​ർ റം​ല ഇ​ബ്രാ​ഹിം എ​ന്നി​ർ പ്ര​സം​ഗി​ച്ചു.