വഴിതെറ്റിയെത്തിയ ബാലനെ മാതാപിതാക്കളെ ഏൽപ്പിച്ചു
Saturday, October 1, 2022 12:24 AM IST
നെ​ടു​മ്പാ​ശേ​രി : അ​ത്താ​ണി ടൗ​ണി​ൽ വ​ഴി തെ​റ്റി അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി റി​സ്വാ​ൻ എ​ന്ന ബാ​ല​നെ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തം​ഗം ജോ​ബി ന​ൽ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ചു. പ​ച്ചാ​ള​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ. എ​ന്നാ​ൽ ഈ ​വി​വ​ര​ങ്ങ​ളൊ​ന്നും കു​ട്ടി​യി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ല്ല.
നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കൊ​ൽ​ക്ക​ത്ത​യി​ലെ ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ഇ​വ​ർ പ​ച്ചാ​ള​ത്ത് ഉ​ണ്ടെ​ന്ന് മ​ന​സിലാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തു​നി​ന്ന് കാ​ണാ​താ​യ​ത്. അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ എ​ത്തു​ന്ന​വ​രെ കു​ട്ടി​യെ ക​രി​യാ​ട്ടി​ലെ സി​എം​സി കോ​ൺ​വെ​ന്‍റി​ലാണ് താ​മ​സി​പ്പി​ച്ചത്.