അ​യ്യ​പ്പ​ന്‍​കാവ് വെ​ല്‍​ക്കം റോ​ഡ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Monday, October 3, 2022 12:15 AM IST
കൊ​ച്ചി: എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച അ​യ്യ​പ്പ​ന്‍​കാവ് വെ​ല്‍​ക്കം റോ​ഡ് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നു പ​ത്തു​ല​ക്ഷം രൂ​പ​യും വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍നി​ന്നു നാ​ലുല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡിന്‍റെ റീ ​ടാ​റിം​ഗും, കാ​ന ന​വീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ കാ​ജ​ല്‍ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സി.​ജി. പ്ര​മോ​ദ്, രാ​ജി കൃ​ഷ്ണ​ന്‍, ജോ​ണ്‍​സ​ണ്‍ മാ​ത്യൂ, ക​നീ​ഷ് സേ​വ്യ​ര്‍, കെ.​എ​ഫ്. സ്റ്റി​ന്‍​ലി, കെ.​പി. പ്ര​ദീ​പ്, പാ​ട്രി​ക്ക് സ്മി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​പ​ത്തി​നെ​തി​രെ
വാ​യ് മൂ​ടി​ക്കെ​ട്ടി റാ​ലി

കൊ​ച്ചി: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ ല​ഹ​രി വി​പ​ത്തി​നെ​തി​രെ പ​ള്ളു​രു​ത്തി​യി​ലെ സ്‌​നേ​ഹ​ഭ​വ​നി​ലെ കു​ട്ടി​ക​ള്‍ വായ് ​മൂ​ടി​ക്കെ​ട്ടി റാ​ലി ന​ട​ത്തി. പ​ള്ളു​രു​ത്തി​യി​ല്‍ നി​ന്നും തോ​പ്പും​പ​ടി​യി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി പ​ള്ളു​രു​ത്തി സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ര്‍​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്‌​നേ​ഹ​ഭ​വ​ന്‍ ഡോ​ണ്‍ ബോ​സ്‌​കോ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പി.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​നേ​ഹ​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പ​തി​ക്ക​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ​ബ് തോ​ട്ടു​ക്ക​ട​വി​ല്‍ ഗാ​ന്ധി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ബോ​സ്‌​കോ നി​ല​യം ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഭി​ലാ​ഷ് പാ​ല​ക്കു​ടി​യി​ല്‍, എ​റ​ണാ​കു​ളം ശി​ശു​ക്ഷേ​മ സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​കെ. ഷാ​ജു, ഫാ. ​സി.​എം. ജോ​സ​ഫ്, ഫാ. ​റോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ജോ ​പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.