താ​ണി​യ​ൻ ക​ട​വ് വ​ള്ളം​ക​ളിയിൽ താ​ണി​യ​നും ഗോ​രു​രു​ത്തും​ ജേതാക്കൾ
Monday, October 3, 2022 12:18 AM IST
പ​റ​വൂ​ർ: ഇ​രു​ട്ടു​കു​ത്തി ഓ​ടി​ക​ൾ ആ​വേ​ശ​ത്തു​ഴ​യെ​റി​ഞ്ഞ താ​ണി​യ​ൻ ക​ട​വ് വ​ള്ളം​ക​ളി​യു​ടെ എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ താ​ണി​യ​നു കി​രീ​ടം. ബി ​ഗ്രേ​ഡി​ൽ ഗോ​തു​രു​ത്ത് വി​ജ​യി​യാ​യി. താ​ന്തോ​ണി​ത്തു​രു​ത്ത് ബോ​ട്ട് ക്ല​ബ് കൊ​ച്ചി​ൻ ടൗ​ൺ തു​ഴ​ഞ്ഞ താ​ണി​യ​ൻ ഫൈ​ന​ലി​ൽ തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബി​ന്‍റെ തു​രു​ത്തി​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി സീ​സ​ണി​ൽ ഇ​വ​രു​ടെ അ​ഞ്ചാം കി​രീ​ട​മാ​ണ്.
ബി ​ഗ്രേ​ഡ് ഫൈ​ന​ലി​ൽ പു​ത്ത​ൻ​വേ​ലി​ക്ക​ര ബി​ബി​സി ബോ​ട്ട് ക്ല​ബി​ന്‍റെ ഹ​നു​മാ​ൻ ര​ണ്ടാ​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ഗോ​തു​രു​ത്ത് ബോ​ട്ട് ക്ല​ബി​ന്‍റെ ഗോ​തു​രു​ത്ത് ജ​യി​ച്ച​ത്. സീ​സ​ണി​ൽ അ​വ​രു​ടെ ര​ണ്ടാം ജ​യ​മാ​ണ്. നെ​ഹ്റു ട്രോ​ഫി​യി​ലാ​യി​രു​ന്നു ആ​ദ്യ ജ​യം. മൂ​ന്നു ജ​ല​മേ​ള​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി.
താ​ണി​യ​ൻ​ക​ട​വ് വ​ള്ളം​ക​ളി​യു​ടെ എ ​ഗ്രേ​ഡി​ൽ ആ​റും, ബി ​ഗ്രേ​ഡി​ൽ പ​ന്ത്ര​ണ്ടും വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ചു. ഒ​ട്ടേ​റെ ജ​ലോ​ത്സ​വ പ്രേ​മി​ക​ളും, ജ​ല​മേ​ള കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. വ​ള്ളം​ക​ളി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​രാ​യ ക്രി​സ്തു​രാ​ജ ബോ​ട്ട് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​സി വെ​യി​ൽ​സ് താ​ണി​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ബി​ൻ വ​ള​യ​ങ്ങാ​ട്ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​ന​മ്പം ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി ജേ​താ​ക്ക​ൾ​ക്കു ട്രോ​ഫി ന​ൽ​കി.