സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് സാ​ന്ത്വ​ന​മേ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
Monday, October 3, 2022 11:51 PM IST
മൂ​വാ​റ്റു​പു​ഴ: സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് സാ​ന്ത്വ​ന​മേ​കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​യു​മാ​യി മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. സ​ഹ​പാ​ഠി​ക്ക് പ​ഠ​ന സ​ഹാ​യ​വും മാ​താ​പി​താ​ക്ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ഗേ​ൾ​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടി​നും ഒ​ന്പ​തി​നും എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി തു​ക സ​മാ​ഹ​രി​ക്കും.
‘ഗേ​ൾ​സ് നൈ​റ്റ് ഔ​ട്ട്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 10.30 വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ​യ്ക്കു സ​മീ​പ​ത്തെ ടാ​ക്സി സ്റ്റാ​ന്‍​ഡി​ലാ​ണ് ഭ​ക്ഷ്യ സ്റ്റാ​ളു​ക​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​നി​ക​ൾ നേ​രി​ട്ട് ന​ട​ത്തു​ന്ന സ്റ്റാ​ളു​ക​ൾ​ക്കു പു​റ​മേ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഞ്ചോ​ളം സ്റ്റാ​ളു​ക​ളു​മു​ണ്ടാ​കും. എ​ല്ലാ സ്റ്റാ​ളു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​നം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും.
വീ​ടു​ക​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് പു​റ​മേ ത​ത്സ​മ​യ പാ​ച​ക​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ഒ​രു​ക്കും. പ്ര​ച​ര​ണാ​ർ​ഥം ഏ​ഴി​ന് രാ​ത്രി 8.30ന് ​ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്ക​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ചെ​റി​യ പ​ദ്ധ​തി​യാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല​മാ​ക്കി മാ​റ്റു​ന്ന​ത്.
പെ​ണ്‍​കു​ട്ടി​ക​ളി​ലെ ക്രി​യേ​റ്റി​വി​റ്റി​യും നേ​തൃ​ത​പാ​ഠ​വ​വും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ലെ​ജി മാ​ത്യൂ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഏ​യ്ഞ്ച​ൽ ജോ​ഷി, അ​ഞ്ച​ല ബി​ജു, അ​ന്ന റോ​സ് വി​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.