വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് സു​ഹൃ​ത് സ​ദൻ
Monday, October 3, 2022 11:53 PM IST
ആ​ലു​വ: ലോ​ക വ​യോ​ജ​ന​ദി​ന​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ൽ അ​ഗ​തി​ശു​ശ്രൂ​ഷ​ക്ക് തു​ട​ക്കം കു​റി​ച്ച ധ​ന്യ​ൻ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി അ​ച്ച​ന്‍റെ 93മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സു​ഹൃത് സ​ദ​ൻ എ​സ്ഡിയു​ടെ കീ​ഴി​ലെ 16 സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേവാ​സി​ക​ളെ​യും സു​ഹൃ​ത് വ​യോ​ജ​ന സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ആ​ലു​വ ടൗ​ൺ ഹാ​ളി​ൽ 'ആ​ദ​രം' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ബെ​ന്നി ബെ​ഹ​ന്നാ​ൻ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്‌ഡി ​ജ​ന​റ​ൽ കൗ​ൺ​സി​ല​ർ സിസ്റ്റർ പൗ​ളി​ൻ തെ​രേ​സ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. തെ​ന്നി​ന്ത്യ​ൻ സി​നി​മാ താ​രം അ​മ​ല പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ വ​നി​താ സം​രം​ഭ​മാ​യ പേ​പ്പ​ർ ബാ​ഗ് യൂ​ണി​റ്റി​ന്റെ ആ​ദ്യ വി​ൽ​പ്പ​ന മാ​നേ​ജ​ർ പ്രി​ജി പ്രി​ൻ​സ​ന് ന​ൽ​കി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സു​ഹൃ​ത് ലൂ​മാ​ർ​ട്സി​ന്‍റെ വെ​ബ്സൈ​റ്റ് ലോ​ഞ്ചിം​ഗ് ജെ​ബി മേ​ത്ത​ർ എംപി നി​ർ​വ​ഹി​ച്ചു.
ആ​ലു​വ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.ഒ. ജോ​ൺ, ഫാ.​ പോ​ൾ വി. ​മാ​ട​ൻ, എ​സ്ഡിഎ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ​അ​ഡ്വ ജോ​സ​ഫ്, അ​ബ്ദു​ൽ ഖാ​ദ​ർ, ദി​വ്യ മു​ണ്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.