"അ​രു​ത് ല​ഹ​രി' ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Monday, October 3, 2022 11:53 PM IST
അങ്കമാലി: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നിന്‍റെ ലോ​ഗോ പ്ര​കാ​ശ​നം എഐസിസി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ കൃ​ഷ്ണ​ൻ എ​റ​ണാ​കു​ളം ഡിസിസി ​പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ ഷി​യാ​സിന് ​ന​ൽ​കി നിർ വഹിച്ചു.
ജോ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഷൈ​ജു കേ​ള​ന്ത​റ, കെ. ​ബാ​ബു എംഎ​ൽഎ, ​അ​ബ്‌​ദു​ൽ മു​ത്ത​ലി​ബ്, ലൂ​ഡി ലൂ​യി​സ്, എ​ൻ. വേ​ണു​ഗോ​പാ​ൽ, ബാ​ബു കാ​വ​ലി​പ്പാ​ട​ൻ, സെ​ൻ​ജോ ജോ​ർ​ജ്, ഡൈ​മി​സ് ഡേ​വി​സ്, ജോ​മി ക​ള​പ​റ​മ്പ​ത്ത്, ബി​ജു മ​ല​യാ​റ്റൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാമ്പ​യി​നിന്‍റെ ആ​ദ്യ​ഘ​ട്ടമാ​യി അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ ക​ത്തെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.