കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​ന് കൂട്ടായ പ്ര​വ​ര്‍​ത്ത​നം വേ​ണം: മേ​യ​ര്‍
Thursday, October 6, 2022 12:20 AM IST
കൊ​ച്ചി: എ​ന്‍റെ ന​ഗ​രം എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ എ​ല്ലാ​വ​രും ഒരുമയോടെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ കൊ​ച്ചി​യെ സുന്ദ രവും സു​ര​ക്ഷി​ത​വു​മാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് മേ​യ​ര്‍ അ​ഡ്വ. എം ​അ​നി​ല്‍​കു​മാർ. കൊ​ച്ചി​ന്‍ ടെ​ക്‌​നോ​പോ​ളീ​സ് റോ​ട്ട​റി ക്ല​ബും എ​റ​ണാ​കു​ളം സൗ​ത്ത് ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ര്‍​ന്ന് 57 -ാംഡി​വി​ഷ​നി​ലെ വാ​ട്ട​ര്‍​ലാന്‍റ് റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍.
വാ​ട്ട​ര്‍​ലാ​ൻഡ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി 3201 ഡി​സ്ട്രി​ക് ഗ​വ​ര്‍​ണ​ര്‍ എ​സ്.​ രാ​ജ്‌​മോ​ഹ​ന്‍ നാ​യ​ര്‍, കൗ​ണ്‍​സി​ല​ര്‍ സു​ജ ലോ​ന​പ്പ​ന് ചെ​ടി​ക​ള്‍ കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.
റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലി​യാ​ക്ക​ത്ത് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ സു​ജ ലോ​ന​പ്പ​ന്‍, പി.​സി. സി​റി​യ​ക്, നോ​ബി, ഋ​ഷി​കേ​ശ്, ജ​യ​രാ​ജ്, ഫി​ല്‍​സ​ണ്‍ മാ​ത്യു, ജോ​ര്‍​ജ് റാ​ഫേ​ല്‍, ജൂ​ഡി ജോ​സ്, ജെ​റി തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.