കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സ​മ​ര​ജാ​ഥ ന​ട​ത്തി
Thursday, October 6, 2022 12:20 AM IST
കി​ഴ​ക്ക​മ്പ​ലം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക, ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച സ​മ​ര​ക്കാ​ർ​ക്കെ​തി​രെ​യെ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സ​മ​ര​ജാ​ഥ ന​ട​ത്തി. പ​ഴ​ങ്ങ​നാ​ട് ക​പ്പേ​ള​പ്പ​ടി​യി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ട​മ്പ്ര​യാ​റി​ന്‍റെ ക​ര​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഉ​മ തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ആ​ലു​വ മേ​ഖ​ല ചെ​യ​ർ​മാ​ൻ എ​ൻ.​എ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ല ക​ൺ​വീ​ന​ർ കെ.​പി. സാ​ൽ​വി​ൻ, സം​സ്ഥാ​ന വ​നി​താ ക​ൺ​വീ​ന​ർ ശ​ര​ണ്യ രാ​ജ്, സം​സ്ഥാ​ന സ​മി​തി​യം​ഗം എ.​ഒ. പൗ​ലോ, വി.​പി. ജോ​ർ​ജ്, എം.​പി. രാ​ജ​ൻ, ജേ​ക്ക​ബ് സി. ​മാ​ത്യു, സ​ജി പോ​ൾ, എം.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, എം.​എ. ഹാ​രി​സ്, എം.​എ. മു​നീ​ർ, പി.​എ. മു​ജീ​ബ്, ജ​ബ്ബാ​ർ മേ​ത്ത​ർ, ക​രീം ക​ല്ലു​ങ്ക​ൽ, ലോ​റ​ൻ​സ് പ​ട​നി​ലം, കെ.​കെ. ശോ​ഭ, കെ.​എം. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.