എ​ള​ങ്കു​ള​ത്ത് 185 കോ​ടി​യു​ടെ പു​തി​യ സ്വീ​വേ​ജ് പ്ലാ​ന്‍റ്
Thursday, October 6, 2022 12:24 AM IST
കൊ​ച്ചി: പ​ശ്ചി​മ​കൊ​ച്ചി​യി​ലെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച​തോ​ടെ എ​ള​ങ്കു​ള​ത്ത് അ​ഞ്ച് എം​എ​ല്‍​ഡി ശേ​ഷി​യു​ള്ള ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍. 185 കോ​ടി​യു​ടെ പ​ദ്ധ​തി അ​മൃ​ത് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ല​വി​ലെ സ്വീ​വേ​ജ് പ്ലാ​ന്‍റി​നോ​ട് ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.
കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. പ്ലാ​ന്‍റി​നൊ​പ്പം 30 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്ത് അ​തി​ന്‍റെ ഉ​പ​യോ​ഗ​ശൃം​ഖ​ല​യും ര​ണ്ട് പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളും നി​ര്‍​മി​ക്കും. എ​ള​ങ്കു​ള​ത്തെ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ന് ശേ​ഷി കു​റ​വാ​യ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശു​ചി​ത്വ​മി​ഷ​ന് കീ​ഴി​ലു​ള്ള കാ​ക്ക​നാ​ട് ബ്ര​ഹ്മ​പു​ര​ത്തെ സ്വീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ലാ​ണ് ന​ഗ​ര​ത്തി​ലെ ക​ക്കൂ​സ് മാ​ലി​ന്യം ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ലി​ന​ജ​ല സം​സ്‌​ക​ര​ണം ന​ട​ക്കു​ന്ന​ത്. എ​ള​ങ്കു​ളം പ്ലാ​ന്‍റി​ന്‍റെ ശേ​ഷി വ​ര്‍​ധി​ക്കു​ന്ന​തോ​ടെ പ​ശ്ചി​മ​കൊ​ച്ചി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണം ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​കും.
അ​മൃ​ത് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 272 കോ​ടി​യു​ടെ 98 പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് 2017-18 കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത​ല സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്ന​ത്. അ​തി​ല്‍ 151 കോ​ടി​യു​ടെ 80 പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു.