വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​യാ​ൾ യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Thursday, October 6, 2022 12:24 AM IST
മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​മ​ധ്യേ​യു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​യാ​ൾ യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ കാ​വും​പ​ടി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​വും​പ​ടി​യി​ൽ നി​ന്ന് എം​സി റോ​ഡി​ലേ​ക്കു​ള്ള ബി.​റ്റി.​എ​സ് റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വ​തി​ക​ളി​ലൊ​രാ​ളാ​യ തൊ​ടു​പു​ഴ ചി​റ​മു​ട്ടം സു​ജാ​ത​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി ത​ങ്ക​മ​ണി സ്വ​ദേ​ശി വി​നു​വി(38)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
കു​ത്തേ​റ്റ സു​ജാ​ത​യും, മ​റ്റൊ​രു സ്ത്രീ​യും പു​റ​ത്തെ​ത്തി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ മൂ​ന്നാ​മ​ത്തെ യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ ആ​ക്ര​മി വീ​ട് പൂ​ട്ടി അ​ക​ത്തി​രു​ന്നു. തു​ട​ർ​ന് ഏ​റെ നേ​രം പ​ണി​പെ​ട്ടാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ സു​ജാ​ത​യെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യോ​ടൊ​പ്പം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.