ഫി​റ്റ്നസ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണം: പ്ര​തി​പ​ക്ഷ​നേ​താ​വ്
Friday, October 7, 2022 12:42 AM IST
കൊ​ച്ചി: ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് സം​ബ​ന്ധി​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി​നോ​ദ​യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ക്കാ​ൻ സ്കൂ​ളു​ക​ളും ശ്ര​ദ്ധി​ക്ക​ണം.​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ല്ലാ പ​രി​ശോ​ധ​ക​ളും പൂ​ർ​ത്തി​യാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് വി​നോ​ദ​യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് അ​ഞ്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​ർ മ​രി​ച്ച സം​ഭ​വം അ​തീ​വ ദു​ഖ​ക​ര​മാ​ണ്. വേ​ഗ​പ്പൂ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള നി​യ​മം നി​ല​നി​ൽ​ക്കെ ഈ ​ബ​സി​ന് എ​ങ്ങ​നെ​യാ​ണ് അ​മി​ത വേ​ഗ​മെ​ടു​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ന്ന രീ​തി​യി​ൽ നി​ന്നും മാ​റി നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.