റോഡ് കുഴിയടയ്ക്കൽ 10നു മുന്പ് വേണമെന്ന് മന്ത്രി
Friday, October 7, 2022 12:43 AM IST
കൊ​ച്ചി: സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്തി​ന് കീ​ഴി​ലെ റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് ക്ല​സ്റ്റ​ർ ര​ണ്ട് പ്ര​കാ​ര​മു​ള്ള റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നേ​രി​ട്ടെ​ത്തി. ആ​ലു​വ - പ​റ​വൂ​ർ റോ​ഡി​ലാ​ണ് മ​ന്ത്രി എ​ത്തി പ​രി​ശോ​ധി​ന ന​ട​ത്തി​യ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥി​തി​ഗ​തി​ക​ൾ ആ​രാ​യു​ക​യും റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച കു​ഴി​ക​ൾ 10 ന് ​മു​ൻ​പാ​യി സ്ഥി​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​വും ന​ൽ​കി. നി​ല​വി​ൽ ശു​ചീ​ക​രി​ച്ചു​വ​രു​ന്ന കാ​ന​ക​ൾ മ​ന്ത്രി പ​രി​ശോ​ധി​ച്ചു. ആ​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം മ​നാ​ഫും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.