സോ​പാ​ന സം​ഗീ​ത സ​ഭ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ
Friday, October 7, 2022 12:43 AM IST
കൊ​ച്ചി: സോ​പാ​ന സം​ഗീ​ത സ​ഭ​യു​ടെ പ്ര​ഥ​മ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ തൃ​ശൂ​ർ കേ​ച്ചേ​രി മ​ഴു​വ​ഞ്ചേ​രി മ​ഹാ​ദേ​വ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ചേ​രും. രാ​വി​ലെ ഒ​ന്പ​തി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി ഡോ. ​ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ മു​ഖ്യാ​തി​ഥി​യാ​കും.

ചെ​യ​ർ​മാ​ൻ പ​ന്ത​ളം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സോ​പാ​ന സം​ഗീ​ത​ത്തി​ന് അ​മൂ​ല്യ സം​ഭാ​വ​ന ന​ൽ​കി​യ രാ​മ​പു​രം കു​ഞ്ഞി​കൃ​ഷ്ണ​മാ​രാ​ർ, തി​രു​നാ​വാ​യ ശ​ങ്ക​ര​മാ​രാ​ർ, പ​യ്യ​ന്നൂ​ർ കൃ​ഷ്ണ​മ​ണി മാ​രാ​ർ, ചെ​ന്പും​പു​റം കൃ​ഷ്ണ​ൻ​കു​ട്ടി മാ​രാ​ർ, ഊ​ര​മ​ന രാ​ജേ​ന്ദ്ര മാ​രാ​ർ, പെ​രി​ങ്ങോ​ട് ശ്രീ​ധ​ര​ൻ എ​ന്നി​വ​രെ വ്യ​ത്യ​സ്ത പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​രം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​വ​രാ​ഹം അ​ശോ​ക് കു​മാ​ർ, ഏ​ലൂ​ർ ബി​ജു, കാ​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ വാ​ര്യ​ർ, ശ്യാം ​ഹ​രി​പ്പാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.