ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം
Friday, October 7, 2022 12:46 AM IST
മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ്പി​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മു​ണ്ട​ങ്ങാ​മ​റ്റം, പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​ല കു​മാ​രി, പ്ര​താ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ പ​യ​സ് ഫി​ലി​പ്പ് ക്ലാ​സ് ന​യി​ച്ചു. ല​ഹ​രി വി​മു​ക്ത കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. എ​സ്പി​സി, എ​ൻ​എ​സ്എ​സ്, പ​രി​സ്ഥി​തി ക്ല​ബ്, ജാ​ഗ്ര​താ ക്ല​ബ് എ​ന്നി​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.