എ​ച്ച്എം​ടിയി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സം​യു​ക്ത യൂ​ണി​യ​ൻ
Thursday, December 1, 2022 1:00 AM IST
ക​ള​മ​ശേ​രി: ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​മ​ശേ​രി എ​ച്ച്എം​ടി യൂ​ണി​റ്റി​ൽ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച എ​ച്ച്എം​ടി​യു​ടെ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഡ​യ​റ​ക്ട​ർ ജി. ​വി​ജ​യ സു​നി​ത റെ​ഡ്‌​ഡി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ എ​ച്ച്എം​ടി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​കെ​യു​ള്ള ഇ​ന്ത്യ​യി​ലെ ആ​റു യൂ​ണി​റ്റു​ക​ളി​ൽ ക​ള​മ​ശേ​രി യൂ​ണി​റ്റ് മാ​ത്ര​മാ​ണ് തു​ട​ർ​ച്ച​യാ​യി ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി എ​ച്ച്എം​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും യൂ​ണി​യ​നു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച പ്ര​ശ്ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളി​ലെ​ത്തി​ക്കു​മെ​ന്നും വി​ജ​യ് സു​നി​ത റെ​ഡ്‌​ഡി ഉറപ്പു നൽകി.

ച​ർ​ച്ച​യി​ൽ പി. ​കൃ​ഷ്ണ​ദാ​സ് (സി​ഐ​ടി​യു), എ​ൻ.​വി. ലി​ൻ​സെ​ൻ (ഐ​എ​ൻ​ടി​യു​സി), ടി.​ജി. ശ്രീ​ജേ​ഷ് (ബി​എം​എ​സ് ,)അ​ബൂ​ബ​ക്ക​ർ (ഓ​ഫീ​സ​ർ അ​സോ​സി​യേ​ഷ​ൻ) എ​ന്നീ ഭാ​ര​വാ​ഹി​ക​ളും മാ​നേ​ജു​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​ൺ​സ​ൻ പാ​നി​ക്കു​ളം (ജ​ന​റ​ൽ മാ​നേ​ജ​ർ), മോ​ഹ​ൻ കു​മാ​ർ (പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ്), ആ​ര​തി കൃ​ഷ്ണ​ൻ (എ​ച്ച്ആ​ർ മാ​നേ​ജ​ർ) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.