സൗ​ജ​ന്യ ദ​ന്ത ചി​കി​ത്സാ ക്യാ​മ്പ്
Thursday, December 1, 2022 1:00 AM IST
നെ​ടു​മ്പാ​ശേ​രി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ വിം​ഗ്, വി ​കെ​യ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി, നെ​ല്ലി​ക്കു​ഴി ഇ​ന്ദി​ര​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി സൗ​ജ​ന്യ ദ​ന്ത​ചി​കി​ത്സാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​ങ്ങ​മ​നാ​ട് ശ്രീ​രം​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് സു​നി​ത ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ഗോ​പി, വാ​ർ​ഡ് മെ​ന്പ​ർ സി.​എ​സ്. അ​സീ​സ്, വി ​കെ​യ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. മു​ര​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. സു​ബ്ര​ഹ്മ​ണ്യ​ൻ വ​നി​ത വിം​ഗ് സെ​ക്ര​ട്ട​റി ബീ​ന സു​ധാ​ക​ര​ൻ, ക്യാ​മ്പ് കോ​ ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ ജെ​സ് ലി​ൻ മെ​ർ​ളി ജ​യിം​സ്, ഇ​ന്ദി​ര​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ ഡോ. ​കെ.​പി. സി​യാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.