ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ മുതൽ
Thursday, December 1, 2022 1:00 AM IST
വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വ് ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് നാ​ളെ ആ​രം​ഭി​ക്കും. അ​ന്ത​രാ​ഷ്ട്രാ പ​ഞ്ച​ഗു​സ്തി താ​രം ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
58 സ്കൂ​ളു​ക​ൾ അ​ട​ങ്ങി​യ കൊ​ച്ചി സ​ഹോ​ദ​യ​യു​ടെ പ്ര​ഥ​മ അ​ത്‌​ല​റ്റി​ക് മീ​റ്റാ​ണ് നാ​ളെമ ുതൽ ന​ട​ക്കു​ന്ന​ത്. കി​ഡ്സ്, സ​ബ് ജൂ​ണി​യ​ർ , ജൂ​ണി​യ​ർ, സീ​നി​യ​ർ എ​ന്നീ നാ​ലു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ 54 ഇ​ന​ങ്ങ​ളി​ലാ​യി 34 സ്കൂ​ളു​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് 1,200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് ര​ജി​സ്ട്രേ​ഷ​നു ശേ​ഷം മ​ത്സ​ര ഇ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​ർ​ക്കും സ്കൂ​ൾ ത​ല മി​ക​ച്ച ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​ക ട്രോ​ഫി​ക​ൾ ന​ല്കും.
ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടോ​മി കൊ​ച്ചി​ല​ഞ്ഞി​ക്ക​ൽ, സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റും മ​ഞ്ഞു​മ്മ​ൽ ക​സ്തൂ​ർ​ബ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ അ​ര​വി​ന്ദ് ല​ക്‌​സ്മെ​ൻ, കൊ​ച്ചി സ​ഹോ​ദ​യ സെ​ക്ര​ട്ട​റി രാ​ജ​ല​ക്ഷ്മി, കൊ​ച്ചി സ​ഹോ​ദ​യ ട്ര​ഷ​റ​റും ഹാ​ഗി​യ സോ​ഫി​യ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സൂ​സ​ൻ ഐ​പ്പ് എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.