തി​രു​വാ​തി​ര​: സം​സ്ഥാ​ന​ത്തേ​ക്ക് ചു​വ​ടു​വ​ച്ച് നി​ര്‍​മ​ല സ്‌​കൂ​ള്‍
Thursday, December 1, 2022 1:02 AM IST
പ​റ​വൂ​ര്‍: എ​ച്ച്എ​സ് വി​ഭാ​ഗം തി​രു​വാ​തി​ര​ക​ളി​യു​ടെ ഫ​ല​ത്തി​ന് ഇ​ക്കു​റി​യും മാ​റ്റ​മി​ല്ല. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ഇ​ക്കു​റി​യും ജി​ല്ല​യി​ൽ​നി​ന്ന് ചു​വ​ടു​വ​യ്ക്കു​ക മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ടീ​മാ​ണ്.
23ാം ത​വ​ണ​യാ​ണ് സ്‌​കൂ​ളി​ന്‍റെ നേ​ട്ടം. 30 വ​ര്‍​ഷ​മാ​യി തി​രു​വാ​തി​ര പ​രി​ശീ​ല​ന രം​ഗ​ത്തു​ള്ള ക​യ്പ​മം​ഗ​ലം പെ​രി​ഞ്ഞ​നം സ്വ​ദേ​ശി ന​സീ​ര്‍ പെ​രി​ഞ്ഞ​ന​മാ​ണ് 23 വ​ര്‍​ഷ​വും സ്‌​കൂ​ള്‍ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
15 ത​വ​ണ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ​യും മ​റ്റു വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​പ്പീ​ലോ​ടെ​യു​മാ​ണ് ടീം ​സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പോ​രാ​ടി​യ​ത്. ഒ​രു ത​വ​ണ സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു. അ​ഞ്ജ​ലീ​ന ജോ​ണ്‍, ഗൗ​ത​മി ജി​ജു, വ​ന്ദ​ന ദീ​പു, ല​ക്ഷ്മി സു​രേ​ഷ്, ല​ക്ഷ്മി​പ്രി​യ അ​നി​ല്‍, ജ്വാ​ല അ​ന്ന സാ​ബു, ലി​ബ്‌​ന എ​ലി​സ​ബ​ത്ത് ജോ​ഷി, അ​നു​ഗ്ര​ഹ അ​നി​ല്‍, ന​ന്ദ​ന ദീ​പു, അ​ക്‌​സ എ​ലി​സ​ബ​ത്ത് സു​രേ​ഷ്, എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ള്‍.