സ്വ​പ്ന​ഭ​വ​ന​മൊ​രു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, December 1, 2022 1:03 AM IST
ഊ​ന്നു​ക​ൽ: ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ലെ പൂ​ർ​വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക്ക് സ്വ​പ്ന​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി. 1990-91 വ​ർ​ഷം 10 ബി ​ബാ​ച്ചി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​ണ് തേ​ങ്കോ​ട് പു​ത്ത​ൻ​പ​റ​മ്പി​ൽ ജെ​സി ബി​ജു​വി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ അ​ന്ന​ത്തെ ക്ലാ​സ് ലീ​ഡ​ർ കെ.​കെ. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് പോ​ത്താ​നാ​മു​ഴി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​നി എം. ​കു​ര്യ​ൻ, പൂ​ർ​വ അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ല​വ​രെ​യും മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കി.