കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം വ​ന്പ​ൻ ഹി​റ്റ്
Thursday, December 1, 2022 1:03 AM IST
കോ​ത​മം​ഗ​ലം: വ​ന്പ​ൻ ഹി​റ്റാ​യി കെ​എ​സ്ആ​ര്‍​ടി​സി കോ​ത​മം​ഗ​ലം ഡി​പ്പോ​യു​ടെ ബ​ജ​റ്റ് ടൂ​റി​സം. കോ​ത​മം​ഗ​ലം-​മൂ​ന്നാ​ര്‍ ജം​ഗി​ള്‍ സ​ഫാ​രി​യി​ല്‍ 315 ട്രി​പ്പു​ക​ളി​ലാ​യി 20,956 പേ​രാ​ണ് ഇ​തു​വ​രെ യാ​ത്ര ന​ട​ത്തി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഡി​പ്പോ മു​ന്നൂ​റി​ലേ​റെ ട്രി​പ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഇ​വ​യി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 1.2 കോ​ടി​യി​ല്‍​പ്പ​രം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
മൂ​ന്നാ​ര്‍ യാ​ത്ര​യു​ടെ വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വി​ടെ​നി​ന്ന് ച​തു​രം​ഗ​പ്പാ​റ, മ​ല​ക്ക​പ്പാ​റ, നെ​ഫ​ര്‍​റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ല്‍ യാ​ത്ര, സാ​ഗ​ര​റാ​ണി ബോ​ട്ട് യാ​ത്ര, ആ​ല​പ്പു​ഴ ഹൗ​സ് ബോ​ട്ട് യാ​ത്ര​ക​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. പ​ത്ത​നം​തി​ട്ട ഗ​വി ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രു​ന്ന നാ​ലി​ന് ഇ​വി​ടെ​നി​ന്ന് ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ പു​തി​യ ട്രി​പ്പു ആ​രം​ഭി​ക്കും.
കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ല്‍ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ടി. സെ​ബി അ​ധ്യ​ക്ഷ​നാ​യി. പി.​എം. മ​ജീ​ദ്, ടി.​എം. ഇ​ബ്രാ​ഹിം​കു​ട്ടി, കെ.​ജി. ജ​യ​കു​മാ​ര്‍, എ.​ടി. ഷി​ബു, വി.​പി. റ​ഷീ​ദ്, ഒ.​പി. അ​നൂ​പ്, പ്ര​ഫ. ബെ​ന്നി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പി.​എ. അ​ഭി​ലാ​ഷ് സ്വാ​ഗ​ത​വും എ​ന്‍.​ആ​ര്‍. രാ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു.