കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഗ​വി​ക്ക് പു​റ​പ്പെ​ട്ടു
Monday, December 5, 2022 12:30 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു ഗ​വി യാ​ത്ര ആ​രം​ഭി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​ടി​ഒ കെ.​ജി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

380 കി​ലോ മീ​റ്റ​ർ ദൂ​ര​യാ​ത്ര​യി​ൽ 100 കി​ലോ മീ​റ്റ​ർ ദൂ​രം നി​ബി​ഢ വ​ന​ത്തി​ലൂ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചോ​ളം ഡാ​മു​ക​ളും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കാ​ണാ​ൻ സാ​ധി​ക്കും. രാ​വി​ലെ നാ​ലി​ന് കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ - പാ​ല - പൊ​ൻ​കു​ന്നം - മ​ണി​മ​ല - റാ​ന്നി വ​ഴി പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴി​ന് എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് 7.30ന് ​അ​വി​ടെ​നി​ന്നു ഗ​വി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. മൂ​ഴി​യാ​ർ - ആ​ങ്ങാ​മു​ഴി - ക​ക്കി ഡാം - ​കൊ​ച്ചു​പ​ന്പ -ഗ​വി - സ​ത്രം - വ​ള്ള​ക്ക​ട​വ് വ​ഴി വ​ണ്ടി​പ്പെ​രി​യാ​റി​ൽ എ​ത്തി പ​രു​ന്തും​പാ​റ കൂ​ടി സ​ന്ദ​ർ​ശി​ച്ച് അ​തേ റൂ​ട്ടി​ൽ വൈ​കു​ന്നേ​രം 6.30ന് ​അ​വി​ടെ​നി​ന്നു തി​രി​ച്ച് രാ​ത്രി 9.30ന് ​കോ​ത​മം​ഗ​ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ട്രി ഫീ​സും ഉ​ച്ച ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ 2000 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

ജ​ന​റ​ൽ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ അ​ന​സ് ഇ​ബ്രാ​ഹിം, ടൂ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ആ​ർ. രാ​ജീ​വ്, കെ.​പി. സാ​ജു, പി.​എ. ന​ജ്മു​ദ്ദീ​ൻ, എ​ൻ. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.