രാ​മ​മം​ഗ​ലം സ്കൂ​ളി​ൽ എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട്
Monday, December 5, 2022 12:30 AM IST
പി​റ​വം: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ സ​മൂ​ഹ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി വേ​ണ്ട​തെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റ​എ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്കൂ​ളി​ലെ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യാ​യ ‘സെ​ൽ​ഫി കോ​ർ​ണ​ർ’ പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി ജി. ​അ​ജ​യ്നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 44 കേ​ഡ​റ്റു​മാ​രാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ചു സ്കൂ​ള്‍ മാ​നേ​ജ​ര്‍ അ​ജി​ത്ത് ക​ല്ലൂ​ർ പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന പ​രേ​ഡി​ല്‍ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ കേ​ഡ​റ്റു​മാ​രു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. രാ​മ​മം​ഗ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജു​മോ​ൾ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മ​ണി പി. ​കൃ​ഷ്ണ​ൻ, ടി. ​എം. തോ​മ​സ്, മോ​ളി മാ​ത്യൂ, കെ.​എ​ൻ. മ​ധു, ജോ​ർ​ജ് കു​ട്ടി പോ​ൾ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യാ അ​നൂ​പ് ജോ​ൺ, സ്മി​ത കെ. ​വി​ജ​യ​ൻ, എ​ൻ.​എ. അ​ജീ​ഷ്, വി.​ആ​ർ. ല​ത, ഷൈ​ജി കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.