സെ​ർ​വ​ർ പ​ണി​മു​ട​ക്കി; പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​ർ വ​ല​ഞ്ഞു
Tuesday, December 6, 2022 12:16 AM IST
പ​റ​വൂ​ർ: സ​ബ് ട്ര​ഷ​റി​യി​ലെ സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​ത് ​പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ​വ​രെ വ​ല​ച്ചു.​ തി​ങ്ക​ൾ രാ​വി​ലെ മു​ത​ൽ ടോ​ക്ക​ൺ വാ​ങ്ങാ​നെ​ത്തി​യ​വ​ർ ഏ​റെ​യാ​യി​രു​ന്നു. ട്ര​ഷ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ സെ​ർ​വ​ർ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. വ​ള​രെ സ​മ​യ​മെ​ടു​ത്താ​ണ് ആ​ദ്യ ടോ​ക്ക​ൺ വാ​ണി​യ 30 പേ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ​ത്.
സെ​ർ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​തോ​ടെ പെ​ൻ​ഷ​ൻ വി​ത​ര​ണം താ​ളം തെ​റ്റി.161 പേ​ർ​ക്ക് അ​തു വ​രെ ടോ​ക്ക​ൺ ല​ഭി​ച്ചി​രു​ന്നു. സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ അ​ധി​കൃ​ത​ർ ടോ​ക്ക​ൺ വി​ത​ര​ണം നി​ർ​ത്തി.​ പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ഉ​ച്ച​വ​രെ കാ​ത്തു നി​ന്ന​വ​രി​ൽ പ​ല​രും ഇ​തോ​ടെ മ​ട​ങ്ങി​പ്പോ​യി.
സെ​ർ​വ​ർ ഉ​ട​നെ ശ​രി​യാ​കു​മെ​ന്ന വി​ശ്വാ​സ​ത്താ​ൽ പെ​ൻ​ഷ​ൻ​കാ​രി​ൽ പ​ല​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും പോ​കാ​തെ കാ​ത്തി​രി​പ്പു തു​ട​ർ​ന്നു. സെ​ർ​വ​ർ ത​ക​രാ​റി​ലാ​യ​ത് പ​റ​വൂ​രി​ലെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി​ക​ളി​ലെ​ല്ലാം ഈ ​അ​വ​സ്ഥ ത​ന്നെ​യാ​ണ​ന്നും ട്ര​ഷ​റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.