ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്ത് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ: ഡീ​ൻ കു​ര്യാ​ക്കോ​സ് പ​രാ​തി ന​ൽ​കി
Wednesday, December 7, 2022 12:26 AM IST
മൂ​വാ​റ്റു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി പൊ​തു​ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തും​വി​ധം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ എ​ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യാ​താ​യി എം​പി അ​റി​യി​ച്ചു. സ്ഥാ​പി​ത താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി വ്യ​ക്തി​ഹ​ത്യ​യും അ​പ​കീ​ർ​ത്തി​യും പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യു​ടെ പ്രൊ​ഫൈ​ൽ/​പോ​സ്റ്റും, ലി​ങ്കും, സ്ക്രീ​ൻ​ഷോ​ട്ടും പ​രാ​തി​യോ​ടൊ​പ്പം ചേ​ർ​ത്ത് ന​ൽ​കി​യ​താ​യി എം​പി അ​റി​യി​ച്ചു.

കാ​ർ​ഷി​ക സെ​മി​നാ​ർ

നാ​ക​പ്പു​ഴ: ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി. നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ജോ ക​ടു​കും​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ൻ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ക​ർ​ഷ​ക​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഫാ. ​ജോ​ജോ ക​ടു​കും​മാ​ക്ക​ൽ പ​റ​ഞ്ഞു. ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ ബേ​ബി ജോ​ർ​ജ് സെ​മി​നാ​ർ ന​യി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് വി​ത്തും ക​ൾ​ച്ച​റ​ൽ വാ​ഴ​ത്തൈ​യും വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ അ​റ​യ്ക്ക​ൽ, ജോ​സ് പാ​ല​ക്കു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.