ആ​ദ്യ​ജ​യം ചോ​യ്സ് സ്കൂ​ളി​ന്
Thursday, December 8, 2022 12:15 AM IST
ആ​ലു​വ: ഓ​ൾ കേ​ര​ള സി​ബി​എ​സ്ഇ അ​ണ്ട​ർ 19 ക്ല​സ്റ്റ​ർ ബോ​യ്‌​സ് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​ലു​വ ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ലും ആ​ലു​വ മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ലു​മാ​യി തു​ട​ങ്ങി.
പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​പി. ഷൗ​ക്ക​ത്ത് അ​ലി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രസ​ന്‍റ് പ​ബ്ലി​ക്‌ സ്‌​കൂ​ൾ മാ​നേ​ജ​ർ പി.​എ​സ്. അ​ബ്ദു​ൾ നാ​സ​ർ അധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ ഡോ. ​സി.​എം. ഹൈ​ദ​ർ​അ​ലി, പ്രി​ൻ​സി​പ്പ​ൽ റൂ​ബി ഷെ​ർ​ദി​ൻ, മു​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫു​ട്‌​ബാ​ൾ താ​രം എം.​എം. ജേ​ക്ക​ബ്, എം.​എ. ടോ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക്രസ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​റ​ണാ​കു​ളം ചോ​യ്സ് സ്‌​കൂ​ൾ വി​ജ​യി​ച്ചു. ആ​ല​പ്പു​ഴ മാ​താ സീ​ണിയ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ഇ​രു​ഗ്രൗ​ണ്ടു​ക​ളി​ലാ​യി 16 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. നാ​ല് പൂ​ളു​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 65 സ്‌​കൂ​ൾ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കെ.​എ. നൗ​ഷാ​ദ്‌, ന​ജീ​ബ്, മൂ​സ​ഹാ​ജി, സി.​എം. അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.