ഡാ​ൻ​സ് മ​ത്സ​ര​വും കാ​ര​ൾ​ഗാ​ന മ​ത്സ​ര​വും
Thursday, December 8, 2022 12:17 AM IST
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ർ​പ്പ​ണ്‍ എ​ന്ന പേ​രി​ൽ ഡാ​ൻ​സ് മ​ത്സ​ര​വും കാ​ര​ൾ ബീ​റ്റ്സ് എ​ന്ന കാ​ര​ൾ​ഗാ​ന മ​ത്സ​ര​വും 10നും 11​നും മേ​രി​ഗി​രി കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 10 ന് ​രാ​വി​ലെ 9.30ന് ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഡാ​ൻ​സ് മ​ത്സ​രം ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള ഡാ​ൻ​സ് മ​ത്സ​രം ന​ട​ക്കും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി മു​ക്ത കേ​ര​ളം എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ദ​ർ​പ്പ​ണ്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 23 ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 11ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​കാ​ര​ൾ​ഗാ​ന മ​ത്സ​രം കാ​ര​ൾ ബീ​റ്റ്സ് ആ​രം​ഭി​ക്കും. വി​വി​ധ കോ​ള​ജു​ക​ൾ, പ​ള്ളി​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കും. മ​ത സൗ​ഹാ​ർ​ദ്ദം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഏ​ക​ദേ​ശം 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.
ഡാ​ൻ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മി​നും സ​ർ​ട്ടി​ഫി​ക്ക​റ്റും കൂ​ടാ​തെ മി​ക​ച്ച ടീ​മി​ന് 15000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 10000 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 7500 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും. കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​വി. ജോ​ർ​ജു​കു​ട്ടി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സോ​ണി എം​പ്ര​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡ​ബ്ല്യു.​എ​സ്. അ​ഖി​ൽ, കെ.​പി. അ​രു​ണ്‍, പൂ​ജാ ഡി. ​നാ​യ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ൽ​ഫി​ൻ മ​നോ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.