മെ​ട്രോ ര​ണ്ടാം ഘ​ട്ടം; കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ
Friday, December 9, 2022 12:32 AM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​നേ​ഴാം ലോ​ക​സ​ഭാ സ​മ്മേ​ള​ന​ത്തി​ലെ ശൂ​ന്യ​വേ​ള​യി​ലാ​ണ് എം​പി വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ​യും വി​ശ​ദ​പ​ഠ​ന റി​പ്പോ​ർ​ട്ട് 2011 ത​ന്നെ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​താ​ണ്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ വാ​യ്പ ന​ൽ​കി​യ ഫ്ര​ഞ്ച് ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്ഡി ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

2018ൽ ​സ​മ​ർ​പ്പി​ച്ച ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ വി​ശ​ദ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന് ആ​വ​ശ്യ​മാ​യ പി​ഐ​ബി അം​ഗീ​കാ​ര​വും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​വും മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ വൈ​കി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തു മൂ​ല​മാ​ണ് വാ​യ്പ ന​ൽ​കാ​ൻ നേ​ര​ത്തെ സ​മ്മ​തി​ച്ചി​രു​ന്ന ഏ​ജ​ൻ​സി ഇ​പ്പോ​ൾ പി​ന്മാറാൻ ഇടയാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ണ്‍ തു​ക കൂ​ടി കേ​ന്ദ്രം വ​ഹി​ക്ക​ണ​മെ​ന്നും ഹൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു.