കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
Friday, December 9, 2022 12:32 AM IST
ആ​ലു​വ: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് കോള​ജ് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ന്‍റെ 65 മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ക്കാ​ക്ക​ര കെ​എം​എം കോ​ള​ജി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ, എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം​എ​ൽ​എ മാ​രാ​യ ഉ​മാ തോ​മ​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, ടി.​ജെ. വി​നോ​ദ്, പി.​വി. ശ്രീ​നി​ജി​ൻ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക്ലാ​സ് ഫോ​ർ മു​ത​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ നി​ർ​ത്തി 1957 ൽ ​രൂ​പീ​കൃ​ത​മാ​യ സം​ഘ​ട​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​ട്ടു​മി​ക്ക അ​നു​ക​ല്യ​ങ്ങ​ളും ഉ​ജ്ജ്വ​ല​മാ​യ സ​മ​ര​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത​താ​ണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓ​ട്ടോ​ണമ​സ് കോ​ള​ജു​ക​ൾ​ക്ക് സ്പെ​ഷൽ പാ​റ്റേ​ൺ അ​നു​വ​ദി​ക്കു​ക, സ്റ്റാ​ഫ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഒ​ഴി​വാ​ക്കു​ക​യോ ഗ്രാറ്റുവി​റ്റി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യു​ക, പ​ദ്ധ​തി​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സു​താ​ര്യ​മാ​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, സ​റ​ണ്ട​ർ പു​ന​സ്ഥാ​പി​ക്കു​ക, ആ​ർ​ജി​ത അ​വ​ധി​യു​ടെ പ​രി​ധി 300ൽ നി​ന്ന് 400 ആ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ മ​ർ​മ​പ്ര​ധാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

വാർത്താ ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.കെ. മ​ജീ​ദ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ സ​ന്തോ​ഷ് പി. ​ജോ​ൺ, ക​ൺ​വീ​ന​ർ ജ​മാ​ൽ മ​ര​ക്കാ​ർ, ഉ​ത്ത​ര​മേ​ഖ​ല സെ​ക്ര​ട്ട​റി കെ.പി. ന​ജീ​ബ് , എ.ജെ. തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.