ആ​ര​ക്കു​ഴ​യി​ൽ സി​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷം നാളെ
Friday, December 9, 2022 12:36 AM IST
ആ​ര​ക്കു​ഴ: ആ​ര​ക്കു​ഴ​യി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. 10ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മോ​ഹ​ന​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ട​ങ്ങി​ൽ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഏ​റ്റ​വും കൂ​ടു​ത​ൽ ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ ജെ​എ​ൽ​ജി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് നി​ർ​വ​ഹി​ക്കും.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.