പ്ലാ​സ്റ്റി​ക് ര​ഹി​ത സ​ന്ദേ​ശ​ത്തി​നു വേ​റി​ട്ട മാ​തൃ​ക​യു​മാ​യി ഫി​സാ​റ്റ്
Saturday, December 10, 2022 12:27 AM IST
അ​ങ്ക​മാ​ലി: പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​രി​സ്ഥി​തി​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക ഒ​രു​ക്കി അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്. ഇ​വ​ർ നി​ർ​മി​ച്ച ആ​യി​ര​ത്തി​ല​ധി​കം പേ​പ്പ​ർ ബാ​ഗു​ക​ൾ പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ​ത്തെ ക​ട​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ട്ടി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പേ​പ്പ​ർ ബാ​ഗു​ക​ൾ കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​കൃ​തി സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യാ​യ സ്വാ​ൻ ആ​ണ് ഉ​ദ്യ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ച​ട​ങ്ങി​ൽ ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ഷി​മി​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ജ് ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡം​ഗ​ങ്ങ​ൾ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ വി​നോ​ദ് പി. ​നാ​യ​ർ, സ്വാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഇ.​ജി. അ​നൂ​പ്, ജെ​സ്‌​ലി​ൻ പി. ​ജോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.