അ​ക്കാ​പ്പ​ല ശൈ​ലി​യി​ൽ സം​ഗീ​ത സം​വി​ധാ​നം: സാ​ജോ ജോ​സ​ഫി​ന് യു​ആ​ർ​എ​ഫ് റി​ക്കാ​ർ​ഡ്
Saturday, December 10, 2022 12:30 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സി​എം​സി പ​വ​നാ​ത്മാ പ്രൊ​വി​ൻ​സി​ലെ സ​ന്യാ​സി​നി​മാ​രെ അ​ണി​നി​ര​ത്തി സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ചി​ട്ട​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച ന​ന്മ​നേ​രും അ​മ്മ, നി​ത്യ​വി​ശു​ദ്ധ​യാം ക​ന്യ​ക​മ​റി​യാ​മേ എ​ന്നീ ഗാ​ന​ങ്ങ​ൾ അ​ക്കാ​പ്പ​ല ശൈ​ലി​യി​ൽ സം​വി​ധാ​നം ചെ​യ്ത​തി​ന് സാ​ജോ ജോ​സ​ഫി​ന് യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റം (യു​ആ​ർ​എ​ഫ്) റി​ക്കാ​ർ​ഡ് ല​ഭി​ച്ചു. ഇ​ടു​ക്കി ക​രി​ന്പ​ൻ സ്വ​ദേ​ശി​യാ​യ സാ​ജോ ജോ​സ​ഫ് കു​ന്ന​ത്തും​പാ​റ​യി​ൽ ജോ​സ​ഫി​ന്‍റെ​യും സാ​ല​മ്മ​യു​ടെ​യും മ​ക​നാ​ണ്. യാ​തൊ​രു സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​ന്പ​ടി കൂ​ടാ​തെ കൈ, ​വാ​യ് എ​ന്നി​വ​കൊ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ന്ന ശ​ബ്ദ​വി​ന്യാ​സ​ങ്ങ​ളി​ൽ​നി​ന്ന് ഉ​പ​ക​ര​ണ​താ​ള​വും ശ​ബ്ദ​വും സൃ​ഷ്ടി​ച്ചെ​ടു​ത്ത് പാ​ടു​ന്ന ശൈ​ലി​യാ​ണ് അ​ക്കാ​പ്പ​ല. 141 ട്രാ​ക്കു​ക​ളി​ലാ​യി നി​ർ​മി​ച്ചെ​ടു​ത്ത വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന ഈ ​സം​ഗീ​ത സൃ​ഷ്ടി​യു​ടെ സം​ഗീ​ത സം​വി​ധാ​ന​വും റെ​ക്കോ​ഡിം​ഗും നി​ർ​വ​ഹി​ച്ച​ത് സാ​ജോ ജോ​സ​ഫാ​ണ്. അ​നേ​കം ഭ​ക്തി​ത​ഗാ​ന​ങ്ങ​ളു​ടെ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ൽ സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യും കാ​മ​റ, എ​ഡി​റ്റിം​ഗ് രം​ഗ​ത്തും സാ​ജോ ജോ​സ​ഫ് പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.
തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് സാ​ജോ ജോ​സ​ഫ്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ യു​ആ​ർ​എ​ഫ് ന​ൽ​കി​യ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​മ്മാ​നി​ക്കും. യു​ആ​ർ​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജൂ​റി ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ചേ​രാ​നെ​ല്ലൂ​ർ, പ്രൊ​വി​ൻ​ഷ്യാ​ൾ സി​സ്റ്റ​ർ മെ​റി​ന എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.