റോ​റോ സ​ര്‍​വീ​സ്: കോർപറേഷൻ സെ​ക്ര​ട്ട​റി വാ​ക്കു വിഴുങ്ങി; പ്രതിപക്ഷം കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി:​ ര​ണ്ടാ​മ​ത്തെ റോ​റോ സ​ര്‍​വീ​സ് ഇ​ന്ന​ലെ മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന കൊച്ചി കോർപ റേഷൻ സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ത്തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ആ​ന്‍റ​ണി കു​രീ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​റോ സ​ര്‍​വീ​സി​ന് മു​ന്‍​പി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാപി​ച്ചുകൊ​ണ്ട് യാ​ത്ര​ക്കാ​രും പ്രതിഷേധത്തിൽ പ​ങ്കെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ റോ​റോ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേരത്തെ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ര​ണ്ടാ​മ​ത്തെ റോ​റോ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നതാണ്.

എ​ന്നാ​ല്‍ സെ​ക്ര​ട്ട​റി വാ​ക്ക് പാ​ലി​ച്ചി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സ​ര്‍​വീ​സ് ത​ട​ഞ്ഞ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ഡ്വ.​ആ​ന്‍റ​ണി കു​രീ​ത്ത​റ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീ​ര്‍ വ​ള​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്നു മു​ത​ല്‍ ര​ണ്ടാ​മ​ത്തെ റോ​റോ സ​ര്‍​വീ​സ് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നു സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ല്‍​കി​യ​തി​ന് തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.