പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍
Tuesday, January 24, 2023 1:22 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി കൈ​പ്പ​ട മു​ഗ​ള്‍ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും പ​ഴ​കി​യ കോ​ഴിയി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ മ​ല​പ്പു​റ​ത്ത് നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ഇ​റ​ച്ചി വി​ത​ര​ണം ന​ട​ത്തി​വ​ന്ന പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട്, ഒ​തു​ക്കും പു​റ​ത്ത് ജു​നൈ​സി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 12ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ്രീ​സ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ച 515 കി​ലോ ഗ്രാം ​ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്തിരുന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം മ​ല​പ്പു​റ​ത്ത് ക്യാ​മ്പ് ചെ​യ്താ​ണ് പൊ​ന്നാ​നി​യി​ല്‍ നി​ന്നും ക​ള​മ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.