സി​റ്റി​സ​ണ്‍​സ് ഡ​യ​സ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം
Tuesday, January 24, 2023 11:54 PM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ സി​റ്റി​സ​ണ്‍​സ് ഡ​യ​സി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മ​വും നാ​ളെ ന​ട​ക്കു​മെ​ന്ന് ഡ​യ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എ. ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി എ​ൻ. ര​മേ​ഷ്, ട്ര​ഷ​റ​ർ ടി.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 1997 ഓ​ഗ​സ്റ്റി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ രൂ​പം​കൊ​ണ്ട കൂ​ട്ടാ​യ്മ​യാ​ണ് സി​റ്റി​സ​ണ്‍​സ് ഡ​യ​സ്.
നി​ര​വ​ധി ച​ർ​ച്ച​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡ​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം കേ​ര​ള അ​ഡ്മ​നി​സ്ട്രേ​റ്റീ​വ് ചെ​യ​ർ​മാ​നും കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സു​മാ​യ സി.​കെ. അ​ബ്ദു​ൾ റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
‘ഭ​ര​ണ​ഘ​ട​നാ നി​ർ​മി​തി, അ​ടി​സ്ഥാ​ന​ഘ​ട​ന, മൂ​ല്യ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ എം.​പി. മ​ത്താ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി.​എ​ൽ​ദോ​സ്, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പോ​ൾ പി. ​ക​ല്ലു​ങ്ക​ൽ, പി.​എം. റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.