എ​സ്എ​ൻ ജം​ഗ്ഷ​ൻ വെ​ള്ള​ത്തി​ലാ​യി
Tuesday, January 24, 2023 11:57 PM IST
തൃ​പ്പൂ​ണി​ത്തു​റ: ഒ​റ്റ​മ​ഴ​യി​ൽ തൃ​പ്പൂ​ണി​ത്തു​റ എ​സ്എ​സ് ജം​ഗ്ഷ​ൻ വെ​ള്ള​ക്കെ​ട്ടി​ലാ​യി. മെ​ട്രോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ന് ഇ​രു​വ​ശ​വും വീ​തി​കൂ​ടി​യ ഫു​ട്പാ​ത്തും അ​തി​ന് താ​ഴെ ആ​ഴ​ത്തി​ലു​ള്ള കാ​ന​യും പ​ണി​ത റോ​ഡി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്. എ​സ്എ​ൻ ജം​ഗ്ഷ​ൻ മു​ത​ൽ അ​ല​യ​ൻ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡ് ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്.
റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​യാ​ണ് വെ​ള്ള​ക്കെ​ട്ട് കൂ​ടു​ത​ൽ. വാ​ഹ​ന​ങ്ങ​ൾ വ​ള​രെ​യേ​റെ സ​മ​യ​മെ​ടു​ത്താ​ണ് ഈ ​ഭാ​ഗം ക​ട​ന്നു പോ​കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്കും രൂ​ക്ഷ​മാ​യി. മ​ഴ​വെ​ള്ളം കാ​ന​യി​ലേ​ക്ക് ഒ​ഴു​കാ​തി​രു​ന്ന​താ​ണ് ഇ​വി​ടെ പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് കാ​ന​യി​ലൂ​ടെ സു​ഗ​മ​മാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളു​ള്ള​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.
ഒ​റ്റ​മ​ഴ​യ്ക്ക് വെ​ള്ള​ക്കെ​ട്ടാ​യ റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്ത് സ്ഥി​തി​യെ​ന്താ​യി​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി.