ഫേ​സ്ബു​ക്ക് പ​രി​ച​യം; പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, January 28, 2023 12:07 AM IST
ആ​ലു​വ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് വി​ല്ലു​പു​രം തി​രു​വ​ണ്ണ​ന​ല്ലൂ​ർ ച​ന്ദ്രു(19) വി​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്.ആ​ലു​വ​യി​ൽ താ​മ​സി​ക്കു​ന്ന പ​തി​നാ​റുകാരി​യാ​യ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ആ​ലു​വ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ച​ന്ദ്രുവാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ​തെ​ന്ന് തെ​ളി​ഞ്ഞു.
ആ​ലു​വ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ച​ന്ദ്രു​വി​ന്‍റെ അ​ച്ഛ​ൻ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് തി​രു​വ​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​വും ന​ൽ​കി. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ ച​ന്ദ്രു പെ​ൺ​കു​ട്ടി​യെ പ​ല​ സ്ഥ​ല​ങ്ങ​ളി​ലാ​യി വീ​ട്ടു​കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ മാ​റി മാ​റി താ​മ​സി​ച്ചു. മൊ​ബൈ​ൽ ഫോ​ണും ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ക്യാ​മ്പ് ചെ​യ്ത് ച​ന്ദ്രു​വി​ന്‍റെ അ​ച്ഛ​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ഞ്ചാ​വൂ​രി​ലെ ഉ​ൾ​ഗ്രാ​മ​ത്തി​ൽ നി​ന്ന് യു​വാ​വി​നെ പി​ടി​കൂ​ടു​ന്ന​ത്. ഒ​പ്പം പെ​ൺ​കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു.​ ച​ന്ദ്രു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​ അ​നി​ൽ​കു​മാ​ർ, എ​സ്ഐ സി.​ആ​ർ.​ ഹ​രി​ദാ​സ്, എ​സ്‌സി​പി​ഒ ഷൈ​ജ ജോ​ർ​ജ്, സിപിഒമാ​രാ​യ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, എ​ച്ച്.​ ഹാ​രി​സ്, കെ.​ആ​ർ.​ രാ​ഹു​ൽ, മു​ഹ​മ്മ​ദ് അ​മീ​ർ, കെ.​ആ​ർ.​ മ​നോ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.